ഫിലിപ്പീന്‍സിലെ മേഗി ചുഴലിക്കാറ്റില്‍ 28 മരണം. ശക്തമായ കാറ്റിലും മഴയിലും പല സ്ഥനത്തും മണ്ണിടിച്ചിലുണ്ടായി.
രാജ്യത്തിന്റെ കിഴക്കന്‍ തീരത്താണ് മേഗി കൂടുതല്‍ നാശം വിതച്ചത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച ലെയ്‌റ്റ് പ്രവിശ്യയിലെ ബേബേ സിറ്റിക്ക് ചുറ്റുമുള്ള ഒന്നിലധികം ഗ്രാമങ്ങളിൽ മണ്ണിടിച്ചിലിൽ 22 പേർ മരിച്ചെന്നും 27 പേരെ കാണാതാവുകയും ചെയ്‌തുവെന്നാണ് പ്രാദേശിക അധികൃതര്‍ നല്‍കുന്ന വിവരം.
നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. 17,000 ലധികം ആളുകളെ ദുരന്തമേഖലകളില്‍ നിന്ന് ഒഴിപ്പിച്ചതായി ദുരന്തനിവാരണ സേന അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും വെെദ്യുതി ബന്ധം നിലച്ചു. കനത്ത മഴയില്‍ റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ റായ് ചുഴലിക്കാറ്റില്‍ 375 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.
English Summary:Hurricane Maggie: 28 dead in Philippines
You may also like this video