Thursday
21 Mar 2019

World

ഭീകരാക്രമണമുണ്ടായാല്‍ പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരും: താക്കീതുമായി ട്രംപ്

വാഷിംഗ്ടണ്‍:  ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണമുണ്ടായാല്‍ പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് യു എസ്  പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്. തീവ്രവാദത്തിനെതിരെ പാകിസ്ഥാന്‍ ശക്തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും യു എസ്  അധികൃതര്‍ ആവശ്യപ്പെട്ടു. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്കെതിരെ...

ബ്രക്സിറ്റ് തീയതി നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍റെ അനുമതി

ലണ്ടന്‍:  ബ്രക്സിറ്റ് തീയതി നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍റെ അനുമതി. വ്യവസ്ഥയ്ക്ക് വിധേയമായാണ് അനുമതി. മുന്‍ നിശ്ചയിച്ച്‌ പ്രകാരം മാര്‍ച്ച്‌ 29ന് ബ്രക്സിറ്റ് നടക്കില്ലെന്ന് വ്യക്തമായതോടെയാണ് ബ്രക്സിറ്റിന് പുതിയ തീയതി അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായത്. ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബ്രിട്ടിഷ്...

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ് തട്ടിയെടുത്ത് തീയിട്ടു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

ഇറ്റലി:  51 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്കൂള്‍ ബസ്, ഡ്രൈവര്‍ തട്ടികൊണ്ട് പോയി ബസിന് തീയിട്ടു. തീപടര്‍ന്ന് പിടിക്കുന്നതിന് മുമ്പ്  പൊലീസെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.  ബസിന് തീയിടും മുമ്പ്  ഇയാള്‍ ചില കുട്ടികളെ ബസിനുള്ളില്‍ കെട്ടിയിട്ടിരുന്നു. സെനഗലില്‍ നിന്ന് കുടിയേറി...

മൂന്ന് പലസ്തീന്‍ യുവാക്കളെ ഇസ്രായേലി സൈന്യം വെടിവച്ചുകൊന്നു

വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കില്‍ മൂന്ന് പലസ്തീന്‍ യുവാക്കളെ ഇസ്രായേലി സൈന്യം വെടിവച്ചുകൊന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചു. എന്നാല്‍, വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കറുക്കാന്‍ ശ്രമിക്കുന്ന വെളുത്ത സുന്ദരി

തൊലിയുടെ നിറം കറുപ്പായവരില്‍ ചിലര്‍ വെളുപ്പ് നിറമാകാന്‍ എന്ത് സാഹസവും ചെയ്യാറുണ്ട്. എന്നാല്‍ ബെല്‍ഫാസ്റ്റില്‍ ജനിച്ച 22 കാരി യുവതി ഹന്നാ ടിറ്റെന്‍സര്‍ എന്ന വെളുത്ത സുന്ദരി കറുപ്പ് നിറത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തന്റെ തൊലിയുടെ നിറം കടുത്ത ശ്രമങ്ങളിലൂടെ കറുപ്പിച്ചിരിക്കുന്നത്...

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എയ്ഡ്‌സ് മാത്രമല്ല, പകരുന്നത് ഈ രോഗവും

എയ്ഡിസിനേക്കാള്‍ മാരകമായ ഒരു ലൈംഗിക രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി വൈദ്യശാസ്ത്രം. മൈക്കോപ്ലാസ്മ ജെനിറ്റാലയം എന്ന രോഗത്തെ കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപകടകാരിയായ ഈ രോഗം അശ്രദ്ധമായ ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. Polymerase chain reaction study ടെസ്റ്റ്‌ വഴിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം സ്ഥിരീകരിക്കുന്നത്....

കുവെെത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് 3 മരണം

കുവൈത്ത് സിറ്റി : കുവെെത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു . സുലൈബിക്കാത്ത് സെമിത്തേരിയ്ക്ക് സമീപം നഹ്ദയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു . റൂഫില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്....

ആദ്യമായി വനിതാ ജഡ്ജിമാരെ നിയമിച്ച് യുഎഇ

ദുബായ്: ഫെഡറല്‍ കോടതിയില്‍ ആദ്യമായി വനിതാ ജഡ്ജിമാരെ നിയമിച്ച് യുഎഇ. ഖദീജ ഖാമിസ് ഖലീഫ അല്‍ മലാസ്, സലാമ റാഷിദ് സാലിം അല്‍ കെത്ബി എന്നിവരെയാണ് വനിതാ ജഡ്ജിമാരായി നിയമിച്ചത്. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍...

ആയിരങ്ങളുടെ ജീവനെടുത്ത് ഇഡ

മൊസാംബിക്കില്‍ ഇഡ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. അയല്‍ രാജ്യങ്ങളായ മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ചു. ഒരു ലക്ഷം പേര്‍ കടുത്ത ദുരിതമനുഭവിക്കുന്നതായും ബെയ്റ സിറ്റി പൂര്‍ണമായി തകര്‍ന്നതായും പ്രസിഡന്റ് ഫിലിപ് നൂയിസി പറഞ്ഞു....

റോഹിങ്ക്യന്‍ അഭയാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് ബംഗ്ലാദേശ്

ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ഥികളായ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ബംഗ്ലാദേശ് സര്‍ക്കാര്‍. രാജ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്താണ് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന യുഎന്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ബംഗ്ലാദേശിന്റെ നീതി നിഷേധം. ബംഗ്ലാദേശ് സര്‍ക്കാഷിന്റെ വിലക്ക് ലംഘിച്ചാണ്...