Site iconSite icon Janayugom Online

റിപ്പബ്ലിക് ദിനാഘോഷം ഇനിമുതല്‍ ജനുവരി 23ന് തുടങ്ങും

രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ഇനി മുതൽ ജനുവരി 23ന് ആരംഭിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം കൂടി ഉൾപ്പെടുത്തിയാണിത്.

ജനുവരി 24ന് പകരം 23 തീയതി മുതൽ ആഘോഷങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. 1897 ജനുവരി 23നാണ് സുഭാഷ് ചന്ദ്രബോസിന്റെ ജനനം. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം പരാക്രം ദിവസായി ആഘോഷിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ 24,000 പേർക്കാണ് പങ്കെടുക്കാൻ അനുമതി. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ രാജ്യത്ത് ഇത് രണ്ടാം തവണയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 24,000 പേരിൽ മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, കുട്ടികൾ, ഏജൻസി കേഡറ്റുകൾ, അംബാസിഡർമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ ഉൾപ്പെടും. സാധാരണ 1.25 ലക്ഷം പേരാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുക.

ഇത്തവണയും വിദേശ രാജ്യത്തലവന്മാര്‍ മുഖ്യാതിഥികളായി ഉണ്ടാകില്ല. ഉസ്ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ് റിപ്പബ്ലിക്, തജിക്കിസ്ഥാന്‍ രാജ്യത്തലവന്മാരെ ഇത്തവണ ക്ഷണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: Repub­lic Day cel­e­bra­tions will begin on Jan­u­ary 23rd

You may like this video also

Exit mobile version