Site iconSite icon Janayugom Online

വികസന നേതൃസംഗമം

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ വികസന നേതൃസംഗമം ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ഡിവിഷൻ മെമ്പർ നികേഷ് തമ്പിയുടെ നേതൃത്വത്തിലാണ് വികസന നേതൃസംഗമം സംഘടിപ്പിച്ചത്. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിലെ ഭരണിക്കാവ് താമരക്കുളം, വള്ളികുന്നം, ചുനക്കര ഗ്രാമ പഞ്ചായത്തുകളിലായി 52 വാർഡുകൾ ചേരുന്ന ഡിവിഷനിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. എം എസ് അരുൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി അധ്യക്ഷത വഹിച്ചു. നികേഷ് തമ്പി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ആസൂത്രണ സമിതിയംഗം രജനി ജയദേവ് വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ദീപ, ജി വേണു, കെ ആർ. അനിൽ കുമാർ, ബിജി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ, ബി ഡി ഒ ദിൽഷാദ്, ബ്ലോക്ക് — ഗ്രാമ പഞ്ചായത്തംഗങ്ങൾ, ത്രിതല പഞ്ചായത്ത് മുൻജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version