പാതി വഴിയിൽ വെച്ച് മരിച്ച സുഹൃത്തിന് അയാൾ വഴികാട്ടിയായി. കല്ലറയിലേക്ക് ശവമിറക്കി വെച്ചപ്പോൾ അയാൾ പറഞ്ഞു:
“മരിച്ചവരുടെസാമ്രാജ്യം ഇവിടെയാണ് തുടങ്ങുന്നത് ഞാൻ മടങ്ങുന്നു.”
ശവം പറഞ്ഞു: “നീയാണെന്റെ ഉത്തമ സുഹൃത്ത് പോകരുത്.”
സുഹൃത്ത് പറഞ്ഞു: “ഞാൻ വെളിച്ചതിൽ വസിക്കുന്നവൻ നീ ഇനി മുതൽ ഇരുട്ടിൻ നിന്ന്
വെളിച്ചം തെളിയിക്കുന്നവൻ.”
ശവം പറഞ്ഞു: “ങും, വെളിച്ചം”
സുഹൃത്ത്: “അതെ, വെളിച്ചം പ്രകാശം മാത്രമല്ല അറിവും കൂടിയാണ്. വെളിച്ചത്തിലുള്ളവനാണ്
വഴി നിശ്ചയമില്ലാത്തത്. അവൻ എന്നും നാൽക്കവലയിലാണ്. അവനെന്നും അതൃപ്തി
യിലാണ്. മരിച്ചവൻ മണ്ണിൽ നിന്ന് മണ്ണിലേക്ക് ജീവിക്കുന്നു രൂപമില്ലാതെ വളർന്നുകൊണ്ടിരി
ക്കുന്നു. വിരൂപമായവയെ, ചീർത്ത്, വർണരഹിതമായവയെ കൃത്യമായും പൂർണ്ണമായും വെളിച്ചത്തിലേക്ക് പുതുമുളയായി പുതുക്കി പണിയുന്നു. മരിച്ചവരാകുന്നു യഥാർത്ഥ അന്വേഷ
കർ. അവരാകുന്നു വെളിച്ചവും വഴികാട്ടിയും.” ഇത്രയും പറഞ്ഞ് അവസാനത്തെ മണ്ണും അവനിലേക്ക് ചൊരിഞ്ഞ് അയാൾ വേഗം നടന്നു, ചിലകണക്കുകൂട്ടലോടു കൂടി നഷ്ടപ്പെട്ട സമയത്തെ എത്തിപ്പിടിക്കാനെന്നോണം.