Tuesday
19 Mar 2019

Fiction

പൂച്ച

ഷീജ ഗൗരി പദ്മം ചിലനേരം മനസ്സൊരു തെമ്മാടി പൂച്ചയെ പോലെയാണ്. വേദന മാത്രം തരുന്ന ചില വൃത്തികെട്ട ചിന്തകള്‍ ചികഞ്ഞു പുറത്തിടുന്ന ചേറുപുരണ്ട കാലുകളുള്ള വികൃതജീവി.. മറക്കാനായി മൂടിവെച്ചത് കൃത്യമായി കണ്ടുപിടിച്ചു കളയും. മാര്‍ജ്ജാര കൗശലത്തോടെ - മണത്തു മണത്തു, മറന്നുപോയ...

ബോണ്‍സായി ചിന്തകള്‍

രമ്യ മേനോന്‍ ഞാനൊരു ബോണ്‍സായി മരമായി വളരുകയായിരുന്നു മറ്റുള്ളവയെപ്പോലെതന്നെ നല്ലതാണെന്നും ശിഖരങ്ങളുണ്ടെന്നും പറഞ്ഞിട്ടും ചേക്കേറന്‍ കൂടില്ലാത്ത കിളികള്‍ പോലും തിരിഞ്ഞുനോക്കിയില്ലെന്ന് ഞാന്‍ അറിഞ്ഞു ഈ ചുമരുകളുടെ ചൂടും ഫാനിന്റെ കാറ്റും എന്നെ മടുപ്പിക്കുന്നുണ്ട് എന്നാലും ഒരു മരമായതില്‍ ഞാനെന്നും അഭിമാനിച്ചു മുറിക്കുള്ളിലെ...

മനുഷ്യാലയത്തിലെ ദൈവങ്ങള്‍

പി കെ ഗോപി അപ്പക്കഷണം കാണണം നിഷ്‌കാമിച്ചെകുത്താന്റെ നാവ്! എവിടെ വരെ നീളുമെന്നറിയാന്‍ രക്തത്തുള്ളി വീഴണം, നിര്‍വ്വികാരക്കുറുക്കന്റെ കണ്ണ് എത്രത്തോളം തുറിക്കുമെന്നറിയാന്‍! വെള്ളിക്കാശ് കിലുങ്ങണം, അത്താഴത്താവളത്തില്‍ നിന്ന് ആരൊക്കെ അപ്രത്യക്ഷമാകുമെന്നറിയാന്‍. വെടിപ്പുകയുടെയുള്ളില്‍ പനിനീര്‍പ്പൂവുണ്ട്.... കുഞ്ഞേ, അത് നിനക്കുള്ളതല്ല. അനാചാരപ്പെട്ടകത്തില്‍ ബലിപ്പുടവയുണ്ട്.... പെണ്ണേ,...

ചെഗുവേര

കെ.എന്‍.ഷാജികുമാര്‍ ലോകം ഇരുണ്ട കാടായിരുന്നപ്പോള്‍ ഉച്ചസൂര്യനായ് ജ്വലിച്ചവന്‍ നീ പട്ടിണിക്കാട്ടിലെ,യേകാന്ത യാത്രയില്‍ കണ്ണുനീരില്‍ തിളച്ചവന്‍ നീ ചെഗുവേരാ, ചരിത്രത്തിലേയ്ക്ക് നീ പായിച്ച വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല, നീയൂതിയൂതി കത്തിച്ച കനലുകള്‍ അണയുന്നതേയില്ല. ക്യൂബയ്ക്ക് പഞ്ചാരമാധുര്യം നല്‍കി കിരീടവും ചെങ്കോലും ത്യജിച്ചവന്‍ നീ ബൊളീവിയയില്‍...

ധവളരക്തസാക്ഷിത്വം

സുനിത ബഷീര്‍ പ്രണയത്തിന്റെ സ്‌നിഗ്ദ്ധമായ തൂവലുകള്‍ക്കു പിന്നില്‍ ഒളിപ്പിച്ചുവച്ചൊരു ഖഡ്ഗമുണ്ടെന്ന് നിന്നോടാരാണു പറഞ്ഞത്? നീരാളിയേപ്പോലെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞും നിശാഗന്ധിയെപ്പോലെ ആര്‍ദ്രതകള്‍ പകര്‍ന്നും സൂര്യനെപ്പോലെ പൊള്ളിക്കുന്ന ജീവിതത്തിന്റെ അകക്കാമ്പിനെപ്പറ്റി, നിന്നോടാരാണു വെളിപ്പെടുത്തിയ യത്? നദി, വേരിനെ നനയ്ക്കുമ്പോള്‍ വേരതിനെ ഊറ്റിയെടുക്കുന്നതുപോലെ അവനവനെയില്ലാതെയാക്കുന്ന ഈ...

വാന്‍ഗോഗ്

കെ വി സുമിത്ര ഒരു പോറല്‍ പോലുമേല്പിക്കാതെയല്ലേ നീ വയല്‍ചില്ലയിലെ സംഗീതമൊക്കെയും കോരിയെടുത്തത്.. സൂര്യകാന്തിപ്പൂക്കളുടെ ഉറച്ച നിശ്വാസം വാന്‍ഗോഗ്, അതായിരുന്നുവല്ലോ നിന്റെ ശ്വാസവും. പ്രണയം കടുപ്പിച്ച നിറമെഴുത്തുകള്‍ പ്രണയത്താല്‍ മൂര്‍ഛിച്ച പ്രാണപിടച്ചിലുകള്‍ പ്രണയം ക്ഷോഭിച്ച വരഗീതങ്ങള്‍ ഭ്രാന്തടുപ്പിച്ചൊടുക്കം കാതില്‍ നിറയും പ്രണയത്തെ...

ബുദ്ധന്റെ പ്രേമലേഖനം

രാജു ഡി മംഗലത്ത് ബുദ്ധന്റെ പ്രേമലേഖനം പാലിയിലല്ല പ്രാകൃതത്തിലല്ല അന്തര്‍ദ്ധാനം ചെയ്ത ഒരു നദിയുടെ ലിപിയില്‍ വിരഹത്തിന്റെ സ്വരവ്യഞ്ജനങ്ങളില്‍ വേദനയുടെ കൂര്‍ത്ത ചില്ലുകളില്‍ പ്രിയപ്പെട്ടവളേ എന്ന മൗനത്തില്‍ ബോധിയുടെ ചില്ലയിലിരുന്ന മുറിവേറ്റ പക്ഷി ചോദിച്ചു ഒരുവളെ ഉപേക്ഷിച്ചവന്‍ എല്ലാവരെയും പ്രേമിക്കുന്നതെങ്ങനെ? അപ്പോള്‍...

സാഫല്യം

ഉദയകുമാര്‍ കെ കെ കുറച്ചുകാലങ്ങളേ ആയിട്ടുള്ളു അവര്‍ പ്രണയത്തിലായിട്ട്. എങ്ങനെയോ അത് സംഭവിക്കുകയായിരുന്നു. പ്രണയത്തിനിത്രയും മധുരമുണ്ടെന്ന് അവര്‍ക്കിപ്പോഴാണ് മനസിലായത്. അവള്‍ അവനുവേണ്ടിയും അവന്‍ അവള്‍ക്കുവേണ്ടിയും സൃഷ്ടിക്കപ്പെട്ടതാണെന്നുപോലും അവര്‍ക്കുതോന്നി. പ്രണയിച്ചു പ്രണയിച്ച് പരസ്പരം ലയിച്ചൊന്നായിത്തീരാനവര്‍ കൊതിച്ചു. ഈ ജന്മത്തിലും വരും ജന്മങ്ങളിലും ഒന്നിച്ചു...

സ്വകാര്യങ്ങള്‍

സച്ചിദാനന്ദന്‍ 1 ഞാന്‍ സംസാരിച്ചതു മുഴുവന്‍ രക്തത്തെക്കുറിച്ചായിരുന്നു നീ പനിനീര്‍പ്പൂക്കളെക്കുറിച്ചും. ഓര്‍മ്മയുടെ ഏതു രാസവിദ്യയാണ് നിന്റെ പനിനീരിന് എന്റെ രക്തത്തിന്റെ നിറവും എന്റെ രക്തത്തിന് നിന്റെ പനിനീരിന്റെ മണവും നല്‍കിയത്? 2 നിന്റെ കത്ത് ഒരു കടല്‍തീരമായിരുന്നു മണലില്‍ ഇരുമ്പയിര്‍ പോലെ...

മാഞ്ഞുപോയ ഭൂവടയാളങ്ങള്‍- 2

കൂട്ടത്തിലുളളവരുടെ ആരവത്തില്‍ ഞാന്‍ മാത്രം നിശബ്ദയായി. അടുക്കളിയില്‍ അമ്മ തിരക്കിലായിരുന്നു. അടുപ്പത്ത് മീന്‍കറിതിളക്കുന്നേയുള്ളൂ. വെള്ള പിഞ്ഞാണങ്ങളില്‍ വിളമ്പിയ ചൂട് റേഷനരി ചോറ് അമ്മ കയ്യിലിന്റെ കണയാല്‍ ചിക്കിത്തണിച്ചു. ഞാന്‍ പൊലച്ചിയാണോന്നുള്ള എന്റെ ചോദ്യം കേട്ട് അമ്മ ചിരിച്ചു. അമ്മ പൊലച്ചിയാണോന്നുള്ള ചോദ്യത്തിനും...