Site iconSite icon Janayugom Online

സഹകരണ വാരാഘോഷം; സെമിനാർ സംഘടിപ്പിച്ചു

68-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ സർക്കിൾ സഹകരണ യുണിയന്റെ ആഭിമുഖ്യത്തിൽ ന്യുമോഡൽ സൊസൈറ്റിയിൽ ‘സംരംഭക വികസനവും പൊതു സ്വകാര്യ സഹകരണ പങ്കാളിത്തം ശക്തിപ്പെടുത്തലും’ എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് കയർതൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ജനറൽ സെക്രട്ടറി പി വി സത്യനേശൻ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി പ്രസിഡന്റ് ആർ സുരേഷ് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എസ് ജോസി മുഖ്യപ്രഭാഷണം നടത്തി. റിട്ട. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജെ ഷാജി പ്രബന്ധം അവതരിപ്പിച്ചു. സൊസൈറ്റി സെക്രട്ടറി ആര്‍ പ്രദീപ് സ്വാഗതം പറഞ്ഞു. ഗോപാലകൃഷ്ണന്‍നായര്‍, ആര്‍ സുരേഷ്ബാബു, എസ് നിര്‍മ്മലാദേവി, എസ് വാഹിദ്, എം പി പവിത്രന്‍, പി ജ്യോതിസ്, വി ടി അജയകുമാര്‍, ടി ആര്‍ ശിവരാജന്‍, സായി വെങ്കിടേഷ്, പി യു ശാന്താറാം, എം അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ കെ വിനോമ നന്ദി പറഞ്ഞു.

Exit mobile version