Site icon Janayugom Online

സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനം ; പതാക കയ്യൂരിൽ നിന്ന്

ഓഗസ്റ്റ് 12,13 14 തീയ്യതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള രക്തപതാക കയ്യൂർ സഖാക്കളുടെ സ്മരണകൾ ഇരമ്പുന്ന ചൂരിക്കാടൻ സ്മൃതി മണ്ഡപത്തിൽ വെച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് പി എ നായർ എ­ഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്തിന് കൈമാറും. തുടന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിൽ എത്തിക്കും. സംഘടക സമിതി രൂപീകരണ യോഗം ജില്ലാ കൗണ്‍സില്‍ അംഗം എ അമ്പൂഞ്ഞി ഉദ്ഘാടനം ചെ­യ്തു. സി വി വിജയരാജ് അ­ധ്യക്ഷത വഹിച്ചു. പി വിജയകുമാർ, മണ്ഡലം സെക്രട്ടറി എം ഗംഗാധരൻ, മുതിർന്ന നേതാവ് പി എ നാ­യർ എന്നിവർ സംസാരിച്ചു. കെ രാജൻ സ്വാഗതം പറഞ്ഞു. സംഘടക സമിതി ഭാരവാഹികളായി സി വി വിജയരാ­ജ് (ചെയർമാൻ), രാമചന്ദ്രൻ കയ്യൂർ, കെ രാജൻ (കൺവീന­ർ), കെ പ്രമീത (ജോയിന്റ് ക­ണ്‍­വീനര്‍).

Exit mobile version