സ്വാഗതം സംഘം ഓഫീസ് തുറന്നു
ഓഗസ്റ്റ് 12, 13, 14 തീയ്യതികളിലായി കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘം ഓഫീസ് തുറന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മുരളി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ബങ്കളം പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, അസിസ്റ്റന്റ് സെക്രട്ടറി സി പി ബാബു, കെ എസ് കുര്യാക്കോസ്, മണ്ഡലം സെക്രട്ടറി സി കെ ബാബുരാജ്, ജില്ലാ കൗൺസിൽ അംഗങ്ങളായ എ ദാമോദരൻ, കരുണാകരൻ കുന്നത്ത് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ കെ വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.