Site iconSite icon Janayugom Online

തിടങ്ങഴി വെണ്‍മണി റോഡ് നവീകരണത്തിന്1.5 കോടി

തലപ്പുഴ തവിഞ്ഞാല്‍ പഞ്ചായത്തിലെ തിടങ്ങഴി വെണ്‍മണി റോഡ് നവീകരണത്തിന് ബജറ്റില്‍ 1.5 കോടി രൂപ പ്രഖ്യാപിച്ചതോടെ തവിഞ്ഞാൽ, വെൺമണി പ്രദേശവാസികൾ ആഹ്ലാദത്തിൽ. കൊളങ്ങോട്, കരിമാനി പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയാണ് വീതി കൂട്ടി ബിഎംബിസി നിലവാരത്തിൽ നവീകരിക്കുക.

തലപ്പുഴ വാളാട് റോഡിനേയും മാനന്തവാടി ആലാറ്റിൽ റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡാണിത്. താലൂക്കിലെ തന്നെ പ്രധാന തേയില ഫാക്ടറി സ്ഥിതിചെയ്യുന്നത് ഈ പാതയ്‌ക്കരികിലാണ്. റോഡ് നവീകരണം യാഥാർഥ്യമാകുന്നതോടെ തേയില ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങൾ അതിവേഗത്തിൽ മാർക്കറ്റിൽ എത്തിക്കാൻ കഴിയും.

തിടങ്ങഴി വെൺമണി റോഡിൽ നിരവധി സ്വകാര്യ റിസോർട്ടുകളുണ്ട്. ഈ റിസോർട്ടുകളിലേക്കുള്ള വിനോദസഞ്ചാരികളെ എത്തിക്കാനും പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്താനും കഴിയും. കഴിഞ്ഞ പ്രളയകാലത്ത് തലപ്പുഴയിൽ ഗതാഗത തടസ്സം നേരിട്ടപ്പോൾ കണ്ണൂർ ഭാഗത്തുനിന്നും മാനന്തവാടിയിലേക്കും തിരിച്ചും ബദൽപാതയായി ഉപയോഗിച്ച റോഡാണിത്. 

Exit mobile version