Site iconSite icon Janayugom Online

ഇരവിപേരൂരിൽ റോഡുകൾക്ക് 1.94 കോടി അനുവദിച്ചു

പഞ്ചായത്തിലെ വിവിധ വാർഡുകളിലെ റോഡുകൾക്കായി മന്ത്രി വീണാ ജോർജ് 2025–26 സിഎംഎൽആർപി ഫണ്ടിൽനിന്ന് ഒരുകോടി 94 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി.
റോഡ്, തുക എന്നിവ ക്രമത്തിൽ കോഴിമല- ആമത്തൊപ്പ് റോഡ് 27.50 ലക്ഷം, കല്ലൂത്രപ്പടി- പുല്ലാടിപടി 20 ലക്ഷം, കൊല്ലകുന്നുമല- എരുത്തിപാട്ട് റോഡ് 15 ലക്ഷം, ഇടയ്ക്കാമണ്ണിപ്പടി റോഡ് 15 ലക്ഷം, ചിറയിൽപടി റോഡ് 15 ലക്ഷം, മയിലാടുംപാറ റോഡ് 15 ലക്ഷം, അഞ്ചനാട്ടുപടി- കോട്ടത്തറ റോഡ് 27 ലക്ഷം, കുറുന്തയിൽ പടി- സ്വർണാമലപ്പടി 17 ലക്ഷം, കണ്ണാട്- നന്നൂർ റോഡ് 17 ലക്ഷം, കൊണ്ടകശ്ശേരി റോഡ് 25 ലക്ഷം, തറശ്ശേരി-സബ് സെന്റർ 55 ലക്ഷം, കോഴിമല സബ് സെന്റർ 27 ലക്ഷം, വള്ളംകുളം ഗവ. യുപി സ്കൂൾ 50 ലക്ഷം. 

Exit mobile version