അര്‍ജന്റീനിയൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് കോടികളുടെ വിലമതിക്കുന്ന സമ്മാനം നല്‍കി ആനന്ത് അംബാനി. റിച്ചാര്‍ഡ് മില്ലെയുടെ ആർ.എം 003‑വി2 എന്ന ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വാച്ചാണ് മെസിക്ക് സമ്മാനിച്ചത്. ലോകത്ത് റിച്ചാര്‍ഡ് മില്ലെ പുറത്തിറക്കിയ 12 പീസ് വാച്ചുകളില്‍ ഒന്നാണിത്. 10.91 കോടി രൂപയാണ് ഈ അത്യാഡംബര വാച്ചിന്റെ വില. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ വന്‍താരയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ആഡംബര വാച്ച് ആനന്ത് മെസിക്ക് സമ്മാനിച്ചത്. കൂടാതെ മെസിക്കൊപ്പമുള്ള ചിത്രങ്ങളും അനന്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
10.91 കോടിയുടെ വാച്ചോ? ആനന്ത് അംബാനി മെസിക്ക് സമ്മാനിച്ച വാച്ച് ചര്‍ച്ചയാകുന്നു

