Site iconSite icon Janayugom Online

ഒമിക്രോണ്‍ ; കര്‍ശന നിരീക്ഷണവുമായി കര്‍ണാടകം, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്റീന്‍

ഒമിക്രോണ്‍ വകഭേദം ഭീതി പരത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടകത്തില്‍ നിയന്ത്രണം കര്‍ശ്ശനമാക്കി. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തി . പത്ത് ദിവസത്തെ ഇടവേളയില്‍ കുറഞ്ഞത് മൂന്ന് കോവിഡ് പരിശോധനയെങ്കിലും നടത്തിയ ശേഷമേ പുറത്ത് പോകുവാന്‍ അനുവാദമുള്ളു.

മുന്‍കരുതല്‍ നടപടിയായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഈ മാസം ഒന്നുമുതല്‍ എത്തിയ മുഴുവന്‍ പേരെയും കണ്ടെത്തി വീണ്ടും പരിശോധന തുടങ്ങി. നവംബര്‍ ഒന്ന് മുതല്‍ 95 ആഫ്രിക്കന്‍ സ്വദേശികളാണ് ബെംഗളൂരുവിലെത്തിയത്. ഇവരില്‍ രണ്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയെങ്കിലും ഒമിക്രോണ്‍ അല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഐടി പാര്‍ക്കുകളിലടക്കം ജോലിക്കെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ക്ക് എല്ലാം വിലക്ക് ഏര്‍പ്പെടുത്തി.

അതേസമയം, കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കർണാടകയില്‍ പരിശോധന കർശനമാക്കിയിരിക്കുകയാണ്.
eng­lish sum­ma­ry; 10 days quar­an­tine with strict mon­i­tor­ing for for­eign­ers in Karnataka
you may also like this video;

Exit mobile version