Site iconSite icon Janayugom Online

കെ എസ് യു- എസ് എഫ് ഐ സംഘർഷത്തിൽ 10 പേർക്ക് പരിക്ക്; അനിശ്ചിത കാലത്തേക്ക് കണ്ണൂർ തോട്ടട ഐടിഐ അടച്ചു

തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷത്തിൽ 10 വിദ്യാർത്ഥികൾക്ക് പരിക്ക് . കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കൊടികെട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. 

നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പൊലീസിനെ വിദ്യാർത്ഥികൾ ക്യാമ്പസിന് അകത്തേക്ക് കയറ്റിവിട്ടിട്ടില്ല. ഗേറ്റ് അടച്ച് പൂട്ടിയ ശേഷം ക്യാമ്പസിന് അകത്തും സംഘർഷമുണ്ടായി. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി പൂട്ടി. 

Exit mobile version