Site iconSite icon Janayugom Online

10 ലക്ഷമുണ്ടോ? മെസിക്കൊപ്പം ഫോട്ടോയെടുക്കാം

ഇതിഹാസതാരം ലയണല്‍ മെസി വീണ്ടും ഇന്ന് ഇന്ത്യന്‍ മണ്ണില്‍. മെസിക്കൊപ്പം ഫോട്ടോയെടുക്കാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. എ­ന്നാല്‍ 10 ലക്ഷത്തിന്റെ പ്രീമിയം ടിക്കറ്റെടുത്താലെ മെസിയെ കണ്ട് കൈകൊടുക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യാനാകു. 100 പേര്‍ക്കാണ് ഇതിന് അവസരം. 13ന് വൈകിട്ട് ഹൈദരാബാദില്‍ മെസി കൈയൊപ്പിട്ട അര്‍ജന്റീന ജേഴ്സിയും ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മെസിയുമായി കൂടിക്കാഴ്ച നടത്തുന്നതും മെസി പെനാല്‍റ്റി കിക്ക് എടുക്കുന്നത് നേരില്‍ കാണാനുമുള്ള അവസരവും അത്താഴവിരുന്നും ഈ പാക്കേജില്‍ ലഭിക്കും. ഫാമിലി പാക്കേജിന് 25 ലക്ഷം രൂപയും ജിഎസ്‌ടിയുമാണ് മുടക്കേണ്ടത്. രണ്ട് പേര്‍ക്ക് മെസിയുടെ കൂടെ ഫോട്ടോ എടുക്കാം. 

രണ്ട് പേര്‍ക്ക് മെസിയുടെ കൈയൊപ്പോടെയുള്ള ജേഴ്സിയും നാലു പേര്‍ക്ക് മെസി പെനല്‍റ്റി കിക്ക് എടുക്കുന്നത് കാണാനുള്ള അവസരവും അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഇന്ന് വൈകിട്ട് ഏഴ് മുതലാണ് ഹൈദരാബാദ് ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേ­ഡിയത്തില്‍ മെസി പങ്കെടുക്കുന്ന സെ­വന്‍സ് ഫുട്ബോള്‍ മത്സരം. 38,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. 2250 രൂപ മുതല്‍ 9,000 രൂപ വരെയായിരുന്നു ടിക്കറ്റ് വില. സ്പോർട്‌സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് ‘GOAT (ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം) ഇന്ത്യ ടൂർ 2025’ എന്നുപേരിട്ട ത്രിദിന ഇന്ത്യാസന്ദർശനം സംഘടിപ്പിക്കുന്നത്. നാളെ പുലര്‍ച്ചെ 1.30നാണ് മെസി കൊല്‍ക്കത്തയില്‍ കാലുകുത്തും. കൊല്‍ക്കത്തയെ കൂടാതെ ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാണ് മെസിയുടെ പരിപാടി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 

Exit mobile version