Thursday
18 Jul 2019

Football

സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ മുസ്തഫ നിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്കായി സെനഗല്‍ താരം മൊഹമ്മദ് മുസ്തഫ നിംഗുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു. 30 കാരനായ മുസ്തഫ കേരള ബ്ലാസ്റ്റേഴ്‌സിനായി വരുംസീസണില്‍ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ സ്ഥാനത്ത് നിലയുറപ്പിക്കും. 184സെന്റിമീറ്റര്‍ ഉയരമുള്ള മുസ്തഫ ടീമിന്റെ...

രാജ്യത്തെ ആദ്യത്തെ ഗോള്‍ കീപ്പിങ് അക്കാദമി കൊച്ചിയില്‍ സ്ഥാപിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഗോള്‍ കീപ്പിങ്ങില്‍ മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് രാജ്യത്തെ ആദ്യത്തെ ഗോള്‍ കീപ്പിങ് അക്കാദമി കൊച്ചിയില്‍ ആരംഭിക്കും . മുന്‍ ഇംഗ്‌ളീഷ് താരം ജോണ്‍ ബുറിഡ്ജ് പ്രതിഭകളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്യും. ഫുട്‌ബോള്‍ താരങ്ങളില്‍ ഗോള്‍ കീപ്പിങ്...

ഫുട്‌ബോള്‍ മിശിഹായുടെ രാജ്യാന്തര കരിയറിന് തിരശ്ശീല വീഴുമോ?

ആ ഇടങ്കാലന്‍ മാന്ത്രികതയ്ക്ക് തിരശ്ശീലവീഴുമോ?... ലോക ഫുട്ബോള്‍ ആരാധകര്‍ മുഴുവന്‍ ഉറ്റുനോക്കുന്ന ചോദ്യം ഇതായിരിക്കും... കോപ്പ അമേരിക്ക സംഘാടകരായ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും ബ്രസീലിനെ ജയിപ്പിക്കാന്‍ വേണ്ടി ടൂര്‍ണമെന്റ് അട്ടിമറിച്ചുവെന്ന് ആരോപിക്കുകയിം ചെയ്ത ലിയോണല്‍ മെസ്സിക്ക്...

70 ഗോളുകള്‍, മെസ്സിയെ പിന്നിലാക്കി സുനില്‍ ഛേത്രി

അഹമ്മദാബാദ്: രാജ്യാന്തര ഗോള്‍നേട്ടത്തില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം മെസ്സിയെ പിന്നിലാക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ താജികിസ്ഥാനെതിരെ ഒരു ഗോള്‍ പറത്തിയാണ് 69 ഗോളുമായി ഛേത്രി വീണ്ടും മുന്നലെത്തിയത്. തുടര്‍ന്ന്, ഒരു ഗോള്‍ കൂടി നേടി...

നീണ്ട പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കോപ്പയില്‍ മുത്തമിട്ട് ബ്രസീല്‍

മാരക്കാന: നീണ്ട പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം കുറിച്ച് കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് ബ്രസീല്‍. ഒമ്പതാം തവണയാണ് ബ്രസീല്‍ ചാംപ്യന്മാരായത്. മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം. എവര്‍ട്ടന്‍ (15), ഗബ്രിയേല്‍ ജെസ്യൂസ്...

ചിലി കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍

സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്ബോളില്‍ വിജയക്കുതിപ്പ് തുടരുന്ന ചിലി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇക്വഡോറിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ചിലി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.  കണങ്കാലിന് പരിക്കേറ്റെങ്കിലും ചിലിയെ ജയത്തിലെത്തിച്ചത്  അലക്‌സി സാഞ്ചസിന്‍റെ ഗോളാണ്. മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ ജോസ് പെഡ്രോ...

ഉറുഗ്വെ-ജപ്പാന്‍ സമനില

റിയോഡിജനീറോ: കോപ്പ അമേരിക്കയില്‍ ഉറുഗ്വെയെ സമനിലയില്‍ കുരുക്കി ജപ്പാന്‍. ഇരുടീമും രണ്ട് വീതം ഗോളുകള്‍ നേടി. രണ്ടു തവണ ജപ്പാന്‍ ലീഡ് നേടിയെങ്കിലും ഉറുഗ്വെ തിരിച്ചടിക്കുകയായിരുന്നു. ഗ്രൂപ്പ് സിയിലെ ആവേശകരമായ മല്‍സരത്തില്‍ ജപ്പാനായി കോജി മിയോഷി ഇരട്ട ഗോളുകള്‍ നേടി. ഭാഗ്യത്തിന്റെ...

അര്‍ജന്റീന ടീമില്‍ ആഭ്യന്തരപ്രശ്‌നങ്ങളും

ബ്യൂണസ് അയേഴ്‌സ്: കോപ അമേരിക്ക ഫുട്‌ബോളില്‍ ഭാവി തുലാസിലായ അര്‍ജന്റീന ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. ടീമിന്റെ മോശം പ്രകടനത്തിനെതിരെയും പരിശീലകനെതിരെയും ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയരുന്നുണ്ട്. ഇതിനിടെയാണ് ടീമിലെ ഭിന്നതയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യ രണ്ടു കളികളില്‍ നിന്നും ഒരു...

മലയാളി താരം രാഹുല്‍ കെ പി കേരള ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി: അണ്ടര്‍17 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ബൂട്ടുകെട്ടിയ മലയാളി താരം രാഹുല്‍ കെപി കേരള ബ്ലാസ്റ്റേഴ്‌സില്‍. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് രാഹുല്‍ കെപിയുമായി കരാര്‍ ഒപ്പിട്ട വാര്‍ത്ത പുറത്തുവിട്ടത്. എത്ര വര്‍ഷത്തേക്കാണ് കരാര്‍ എന്നത് വെളിപ്പെടുത്തിയിട്ടില്ല. 17ആം...

ഒഗ്‌ബേ ചെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ എത്തി

കൊച്ചി: മുപ്പത്തിനാലുകാരനായ നൈജീരിയന്‍ സെന്‍റര്‍ ഫോര്‍വേഡ് ബര്‍ത്ത് ലോമിയോ ഒഗ്ബചെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ എത്തി. നൈജീരിയയിലെ ഒഗോജയില്‍ ജനിച്ച ഒഗ്‌ബേ ചെ ഫ്രാന്‍സ്, സ്‌പെയ്ന്‍, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്, ഗ്രീസ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയ...