Site iconSite icon Janayugom Online

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി 10 പേരെ കാണാതായി

ബിഹാറിലെ ദനാപൂരില്‍ 55 പേരോളം യാത്രക്കാരുമായി ഗംഗാ നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങി 10 പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് തൊഴിലാളികളുമായി ദനാപൂരിലേക്ക് വന്ന ബോട്ട് ഷാഹ്പൂര്‍ പ്രദേശത്ത് വച്ച് നദിയില്‍ മുങ്ങിത്താഴുകയായിരുന്നു.

അപകടം അറിഞ്ഞയുടന്‍ ദുരന്തനിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പട്നയിലെ ദൗദ്പൂര്‍ പ്രദേശത്തു നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.

Eng­lish sum­ma­ry; 10 peo­ple miss­ing after boat sank In the riv­er Ganges

You may also like this video;

Exit mobile version