ബിഹാറില്‍ ബാങ്ക് കൊള്ളയടിച്ച് 10 വയസുകാരന്‍. ബക്‌സര്‍ ജില്ലയിലെ ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുമാണ് പത്തുവയസുകാരന്‍ പണം കവര്‍ന്നത്. കൗണ്ടറില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കുട്ടി ഓടിരക്ഷപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയായിരുന്നു സംഭവം. ഒരു സ്ത്രീയ്‌ക്കൊപ്പമാണ് കുട്ടി ബാങ്കില്‍ എത്തിയത്. ഉച്ചയ്ക്ക് 12.45 ഓടെ സഹപ്രവര്‍ത്തകനോട് സംസാരിക്കാന്‍ കാഷ്യര്‍ എഴുന്നേറ്റ തക്കം നോക്കിയായിരുന്നു കവര്‍ച്ച. കാഷ്യര്‍ എഴുന്നേറ്റയുടന്‍, കുട്ടി കൗണ്ടറില്‍ നിന്ന് ഒരു ലക്ഷം രൂപയുമെടുത്ത് പുറത്തേക്ക് ഓടി. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചീഫ് ബ്രാഞ്ച് മാനേജര്‍ പറഞ്ഞു.
English Summary: 10-year-old boy robs bank; The police have started a search
You may also like this video