Site icon Janayugom Online

വ്യാജ വാർത്തകൾ : 10 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക്

മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്ത് വാർത്താ വിതരണ മന്ത്രാലയം. 10 യൂട്യൂബ് ചാനലുകള്‍ക്കാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഈ ചാനലുകൾ വഴി പ്രചരിച്ച 45 വിഡിയോകളും നിരോധിച്ചു.

ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേ​ഗത്തിൽ നടപടി കൈക്കൊണ്ടത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 8 യൂട്യൂബ് ചാനലുകളെ കേന്ദ്രസർക്കാർ ആ​ഗസ്റ്റ് 18നും നിരോധിച്ചിരുന്നു. 2021ലെ ഐടി നിയമങ്ങൾ പ്രകാരമാണ് നടപടി.

Eng­lish Sum­ma­ry: 10 YouTube chan­nels blocked for spread­ing misinformation
You may also like this video

Exit mobile version