Site icon Janayugom Online

എഴുത്തിനിരുത്തിന് ഒരു വീട്ടിലെത്തിയത് 100 കൂരുന്നുകള്‍

വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് നൂറോളം കുട്ടികള്‍ എത്തിയ അപൂർവ്വം വീടുകളിലൊന്നാണ് മണ്ണാര്‍ക്കാട് എടത്തനാട്ടുകര ചളവ പനച്ചിക്കുത്ത് തറവാട്. വിജയദശമി ദിനമായ ഇന്ന് അക്ഷരമുറ്റത്ത് ആദ്യമായി പിച്ചവെയ്ക്കുന്നതിന് വലിയ തിരക്കായിരുന്നു എടത്തനാട്ടുകരയില്‍. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നടന്നതുപോലെ കോവിഡ് രോഗഭീതിയുള്ളതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന തന്നെ വിദ്യാരംഭ ചടങില്‍ രാവിലെ മൂന്നു മണി മുതല്‍ 10 മണിവരെയുള്ള മുഹൂര്‍ത്തത്തില്‍ 100 കുരുന്നുകളാണ് എത്തിയത്. 

ഇളംതലമുറക്കാരായ ആചാര്യൻ പി. ഗോപാലകൃഷ്ണൻ, കർമ്മശ്രേഷ്ഠ അവാർഡ് ജേതാവും ദേശീയ വിദ്യാഭ്യാസ പ്രവർത്തകനുമായ പനച്ചിക്കുത്ത് അച്ചുതൻ മാസ്റ്റർ, യുവ സാഹിത്യകാരൻ ശ്രീധരൻ പനച്ചിക്കുത്ത് എന്നിവര്‍ നേതൃത്വം നൽകി. വിദ്യാരംഭ ചടങ്ങുകൾ കൊണ്ടും ആത്മീയ അനുഷ്ഠാനകലാപാരമ്പര്യം കൊണ്ടും ഏറെ പ്രസിദ്ധമാണ് എടത്തനാട്ടുകര ചളവ പനച്ചിക്കുത്ത് തറവാട്. അതാണ് നിരവധി രക്ഷിതാക്കളെ കുരുന്നുകളുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഇവിടെ എത്തിച്ചത്. മുന്‍കൂട്ടി അറിയച്ചവര്‍ക്ക് സമയം നല്‍കിയായിരുന്നു എഴുത്തിനിരുത്ത്. ഒരേ സമയം ആറു പേരില്‍ കൂടാതിരിക്കാന്‍ ആസാന്മാര്‍ ഏറെ ശ്രദ്ധിച്ചു.

ഒമ്പതു ദിവസവും സസ്യാഹാരം മാത്രം കഴിച്ചാണ് ഇവിടെ എഴുത്തിനിരിക്കുരുന്ന കുരുന്നുകളും എത്താറുള്ളത്. ശുദ്ധീകരിക്കപ്പെട്ട മനസ്സും ശരീരവുമായി എത്തിയ കുരുന്നുകള്‍ക്കും രകിഷിതാക്കള്‍ക്കും അവലും മലരും നല്‍കുകയും ചെയ്തു. ചളവയിലെ പ്രാചീന നിലത്തെഴുത്താശാനും സംസ്കൃത പണ്ഡിതനുമായിരുന്ന പനച്ചിക്കുത്ത് കുഞ്ഞികൃഷ്ണനെഴുത്തച്ഛന്റെ പിൻ തലമുറക്കാരായതുകൊണ്ടാണ് ഇവിടെ എഴുത്തിരുത്താന്‍ കൂടുതല്‍ പേര്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം എഴുത്തിനിരുത്ത് ഉണ്ടായിരുന്നില്ല. വീട്ടിലെ കുടുംബ ക്ഷേത്രത്തില്‍ ഒമ്പതു ദിവസത്തെ പൂജകൾക്കു ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ ക്ക് എഴുത്തച്ഛൻ അനുസ്മരണവും സാംസ്കാരിക സദസ്സും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

ENGLISH SUMMARY:100 chil­drens reached a house for writing
You may also like this video

Exit mobile version