Site iconSite icon Janayugom Online

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 100 കുട്ടികളെ മോചിപ്പിച്ചു

നൈജീരിയയിലെ കാത്തലിക് സ്കൂളിൽനിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളിൽ 100 പേരെ കൂടി മോചിപ്പിച്ചു. അതേസമയം അവശേഷിക്കുന്ന 165 കുട്ടികൾ എവിടെയാണെന്ന് വിവരമില്ല. 100 കുട്ടികളെ അധികൃതർക്ക് കൈമാറിയെന്ന വിവരം യുഎൻ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. നവംബർ 21നാണ് സെന്റ് മേരീസ് കാത്തലിക് സ്കൂളിൽനിന്ന് 303 വിദ്യാർത്ഥികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. വിദ്യാർത്ഥികളിൽ 50 പേർ രണ്ടുദിവസത്തിനുള്ളിൽ രക്ഷപ്പെട്ട് വീടുകളിൽ തിരിച്ചെത്തിയിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ 100 കുട്ടികൾ കൂടി മോചിതരായത്. 2014ൽ ഭീകരസംഘടനയായ ബൊക്കോ ഹറാം സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി വിലപേശിയത് ആഗോളതലത്തിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ മോചനദ്രവ്യത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ നൈജീരിയയിൽ അനവധിയാണ്.

Exit mobile version