Site iconSite icon Janayugom Online

ചെറുകിട വ്യാപാരം തുടങ്ങുന്നതിനായി കൈത്താങ്ങ്

പ്രമേഹ ബാധിതനായി ജീവിതമാര്‍ഗം വഴിമുട്ടിയ കാരക്കോട് സ്വദേശി ശ്രീധരന് ചെറുകിട വ്യാപാരം തുടങ്ങുന്നതിനായി പെട്ടിക്കട നല്‍കി. മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബ്ബും സംയുക്തമായി നടപ്പിലാക്കുന്ന 100 ലൈഫ് ആന്‍ഡ് ലൈവ്‌ലിഹുഡ് ചലഞ്ചിന്റെ ഭാഗമായാണ് സഹായം ലഭ്യമാക്കിയത്. പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്ററും മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ യുമായ കെ എം അഷ്റഫ് ശ്രീധരന് പെട്ടിക്കട കൈമാറി.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ അശരണര്‍ക്കു കൈത്താങ്ങാകുവാനാണ് 100 ലൈഫ് ആന്‍ഡ് ലൈവ്‌ലിഹുഡ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. അഡ്വ. ജോസ് ജോര്‍ജ്, അഡ്വ. പികെ സോമന്‍, ഡോ. ഉഷ എന്നിവര്‍ പങ്കെടുത്തു.

Eng­lish sum­ma­ry; 100 Lives and Liveli­hood Helps to Start a Small Business

You may also like this video;

Exit mobile version