Site iconSite icon Janayugom Online

10,000 രൂപ കടം നൽകിയില്ല; സഹപ്രവർത്തകനെ കൊ ന്ന് മൃതദേഹം സെപ്ടിക് ടാങ്കിൽ തള്ളി

കടം കൊടുക്കാൻ വിസമ്മതിച്ച യുവാവിനെ സഹപ്രവർത്തകൻ മർദിച്ച് കൊലപ്പെടുത്തി. 10,000 രൂപ കടമായി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഫാംഹൗസ് ജോലിക്കാരനായ സീതാ റാമിനെ(42) ഡ്രൈവറായ ചന്ദ്രപ്രകാശ് മർദിച്ചു കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മെഹ്‌റൗളി പൊലീസിന് ഉത്തർപ്രദേശ് സ്വദേശിയായ സീതാ റാമിനെ കാണാനില്ലെന്ന് പറഞ്ഞ് ജൂലൈ 26ന് പരാതി ലഭിച്ചിരുന്നു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

10 വർഷമായി ഛത്തർപൂരിലെ ഒരു സ്വകാര്യ ഫാംഹൗസിലെ ജോലിക്കാരനായിരുന്നു സീതാറാം. കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സെപ്റ്റിക് ടാങ്കിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏഴ് വർഷമായി ഫാംഹൗസ് ഉടമയുടെ ഡ്രൈവറായിരുന്ന ചന്ദ്രപ്രകാശിനെ കാണാനില്ലെന്ന് മനസിലാക്കിയ പൊലീസ് ഇയാളെ ​പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോ​ദ്യം ചെയ്യലിലാണ് ചന്ദ്രപ്രകാശ് കുറ്റം സമ്മതിച്ചത്. കടം നല്‍കാന്‍ വിസമ്മതിച്ച സീതാ റാമിനെ വാക്കുതർക്കത്തിനിടയിൽ ചുറ്റിക ഉപയോ​ഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ചന്ദ്രപ്രകാശിന്റെ മൊഴി. മൃതദേഹം സെപ്ടിക് ടാങ്കിൽ ഉപേക്ഷിച്ച് ചന്ദ്രപ്രകാശ് രക്ഷപ്പെടുകയായിരുന്നു.

Exit mobile version