Site iconSite icon Janayugom Online

വിദേശജയിലുകളില്‍ 10,152 ഇന്ത്യക്കാര്‍

വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 10,152 ഇന്ത്യന്‍ പൗരന്മാര്‍ തടവില്‍ കഴിയുന്നതായി വിദേശകാര്യ മന്ത്രാലയം. 83 രാജ്യങ്ങളിലായാണ് ഇത്രയും ഇന്ത്യക്കാര്‍ തടവനുഭവിക്കുന്നത്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നത്. 2633 പേര്‍. യുഎഇയില്‍ 2518 ഉം നേപ്പാള്‍ 1317 പേരും ജയില്‍ ശിക്ഷ അനുഭവിക്കുന്നു. തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് മറ്റ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ട് തടവുകാരെ മാത്രമെ രാജ്യത്ത് എത്തിക്കാന്‍ സാധിച്ചുള്ളൂവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ ആറുപേര്‍ ഇറാന്‍, യുകെ ജയിലുകളില്‍ നിന്നും മറ്റ് രണ്ടുപേര്‍ കംബോഡിയയില്‍ നിന്നും റഷ്യയില്‍ നിന്നുമാണ്. ജയിലില്‍ കഴിയുന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ആവശ്യമായ പ്രവര്‍ത്തനം നടത്തിവരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 

Exit mobile version