Site iconSite icon Janayugom Online

ഒരു പവൻ സ്വര്‍ണാഭരണത്തിന് ഒരു ലക്ഷം കടന്നു പണിക്കൂലിയടക്കം 105000

സ്വർണം കുറഞ്ഞ പണിക്കൂലിയിൽ വാങ്ങാൻ മുടക്കേണ്ടത് 105000 രൂപ. അന്താരാഷ്ട്ര വിലയിലെ കുതിപ്പിൽ കയ്യെത്തി പിടിക്കാനാവാതെ മുന്നേറുകയാണ് സ്വർണം. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 305 രൂപയും ഒരു പവൻ സ്വർണത്തിന് 2440 രൂപയുടെയും വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12170 രൂപയും ഒരു പവന് വില 97360 രൂപയും ഉയർന്നു.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 94,920 രൂപയായിരുന്നു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 333 രൂപയും പവന് 2664 രൂപയും വര്‍ദ്ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 13277 രൂപയും പവന് 106216 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ കൂടി 9958 രൂപയും പവന് 2000 രൂപ വര്‍ദ്ധിച്ച് 79664 രൂപയിലുമെത്തി. ഓരോ ദിവസവും സ്വർണവിലയിൽ രണ്ടും മൂന്നും തവണയാണ് മാറ്റമുണ്ടാകുന്നത്. വിലയിൽ റെക്കോർഡ് കുതിപ്പാണ് ഈ മാസം ഉണ്ടായി കൊണ്ടിരിക്കുന്നത്.
രാജ്യാന്തര വില, ഡോളർ–രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. രൂപയുടെ വിനിമയ നിരക്ക് ഇന്നലെ 88.06 ഡോളറാണ്. വിവാഹം, ജന്മദിനം തുടങ്ങിയ ആഘോഷങ്ങൾ നടത്തുന്നവരെ സ്വർണവില വലിയ രീതിയിൽ ദോഷകരമായി ബാധിക്കുന്നുണ്ട്. 

Exit mobile version