Site icon Janayugom Online

മറാത്ത്‌വാഡയില്‍ കഴിഞ്ഞ വര്‍ഷം 1,088 കര്‍ഷക ആ ത്മഹ ത്യകള്‍

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയില്‍ മാത്രം കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത് 1,088 കർഷകർ. മറാത്ത് വാഡ ഡിവിഷണല്‍ കമ്മിഷണര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതില്‍ 269 മരണങ്ങളും സംസ്ഥാന കാര്‍ഷിക മന്ത്രിയായ ധനഞ്ജയ് മുണ്ടയുടെ ജില്ലയായ ബീഡില്‍ നിന്നാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളടങ്ങുന്ന പ്രദേശമാണ് മറാത്ത്‌വാഡ മേഖല. ഛത്രപതി സാംബാജി നഗറില്‍ 182, നന്ദേഡില്‍ 175,ധാരാശിവില്‍ 171, പര്‍ഭാനിയില്‍ 103 കര്‍ഷക ആത്മഹത്യകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2022ല്‍ 1023 കര്‍ഷക ആത്മഹത്യകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ 2023 ആയപ്പോഴേക്കും ആത്മഹത്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2014 ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്ത് പ്രതിദിനം 30 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. കാര്‍ഷിക സബ്സിഡികള്‍ ചുരുക്കുക, പ്രധാന വ്യവസായങ്ങളുടെ സ്വകാര്യവല്‍ക്കരണം, വരുമാനത്തകര്‍ച്ച, വിളകളുടെ വിലക്കുറവു മൂലം വായ്പ തിരിച്ചടയ്ക്കാനാവാതിരിക്കുക തുടങ്ങിയവയാണ് ആത്മഹത്യകള്‍ക്ക് പിറകിലെ കാരണങ്ങളെന്നാണ് നിഗമനം.

Eng­lish Sum­ma­ry: 1,088 farmer sui­cides in Marath­wa­da last year
You may also like this video

Exit mobile version