കാലവർഷം കനത്തതോടെ ജില്ലയിൽ പകർച്ചവ്യാധികളും പടർന്നു തുടങ്ങി. ജൂൺ 13 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 8791 പേർ ഒ പി വിഭാഗത്തിലും 140 പേർ ഐ പി വിഭാഗത്തിലും പനിയ്ക്ക് ചികിത്സ തേടി. 13 ദിവസത്തിനിടെ 109 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയത് 283 പേരാണ്. 13 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ജില്ലയിൽ 13 ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് 109 പേർക്ക്

