Site iconSite icon Janayugom Online

പത്താം ക്ലാസ് യാത്രയയപ്പ് പൊടിപൊടിക്കാന്‍ ലഹരിയും; വിതരണക്കാരന്‍ അറസ്റ്റില്‍

പത്താം ക്ലാസ് സെന്റ് ഓഫ് പരിപാടിക്ക് കൊഴുപ്പേകാൻ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗവും. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട വിദ്യാലയത്തിൽ കഴിഞ്ഞ ദിവസം നടന്ന പത്താം ക്ലാസ് സെന്റോഫ് പാർട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് നാല് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയത്. സ്കൂൾ വിദ്യാത്ഥികൾ സെന്റ് ഓഫ് പരിപാടിക്ക് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ഡി ശില്പ യുടെ നിർദ്ദേശ പ്രകാരം ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

തുടർന്ന് സെന്റോഫ് പാർട്ടിക്ക് ലഹരി ഉപയോഗം ഉണ്ടെന്ന വിവരം സ്ഥിതികരിക്കുകയും കാസർകോട് ഡിവൈഎസ്പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ പ്രദീഷ് കുമാർ എം പി യുടെ നേതൃത്വത്തിലുള്ള വനിതാ പൊലീസ് അടക്കമുള്ള സംഘം സ്കൂളിൽ പരിശോധന നടത്തുകയും സംശയം തോന്നിയ നാല് വിദ്യാർത്ഥികളെ പരിശോധിച്ചതിൽ 12.06 ഗ്രാം കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ഇവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചതായി പൊലീസ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയത് കളനാട്, സമീർ മൻസിലിലെ കെ കെ സമീറാ(34)ണെന്ന് വിദ്യാർത്ഥികൾ മൊഴി നൽകി.
പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇതിനിടെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിച്ച് കൈതിരിച്ചൊടിച്ചു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും അക്രമിച്ചതിനും കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നീർച്ചാൽ, കുണ്ടിക്കാനയിലെ സിഎച്ച് ഭക്തഷൈവലിന്റെ പരാതി പ്രകാരമാണ് കേസ്. 

Exit mobile version