പത്തനംതിട്ട വള്ളിക്കോട് – വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനില്‍ സ്‌കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജയ്‌സണ്‍ – ഷീബ ദമ്പതികളുടെ മകള്‍ ജെസ്‌ന ജെയ്‌സണ്‍ ( 15 ) ആണ് മരിച്ചത്. മാതാവ് ഷീബയ്‌ക്കൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോള്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം.എതിര്‍ ദിശയില്‍ നിന്നും എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ റോഡിലേക്ക് തലയടിച്ച് വീണ ജെസ്‌നയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് ഷീബ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു മരിച്ച ജെസ്‌ന.
english summary; 10th class student met a tragic end after being hit by a bull on a scooter
you may also like this video;