Site iconSite icon Janayugom Online

യൂണിവേഴ്സിറ്റി നിയമഭേദഗതിയടക്കം 11 ബില്ലുകള്‍ക്ക് അംഗീകാരം

CabinetCabinet

നിയമനിർമ്മാണം മുഖ്യഅജണ്ടയാക്കി ചേരുന്ന നിയമസഭാ സമ്മേളനം പരിഗണിക്കേണ്ട ബില്ലുകൾക്ക്‌ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
പതിനൊന്ന്‌ ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാൻ‌ ഗവർണർ തയാറാവാത്തതിനെ തുടർന്ന്‌ ഇവ കാലഹരണപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ 22 മുതൽ സെപ്റ്റംബർ രണ്ടുവരെ നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത്‌ ഓർഡിനൻസുകൾക്കു പകരം നിയമ നിർമ്മാണം നടത്താൻ സർക്കാർ തീരുമാനിച്ചത്‌. ഇതടക്കമുള്ള ബില്ലുകൾക്കാണ്‌ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്‌.
സർവകലശാലകളിൽ വൈസ്‌ ചാൻസലർമാരെ നിയമിക്കുന്നതിനുള്ള സെർച്ച്‌ കമ്മിറ്റി അംഗസംഖ്യ മൂന്നിൽനിന്ന്‌ അഞ്ചാക്കി ഉയർത്തുന്നതടക്കമുള്ള നിയമ പരിഷ്‌കാരങ്ങൾ വ്യവസ്ഥ ചെയ്യുന്ന ‘ യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി–2022’ ബില്ലും അംഗീകരിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. കേരള, എംജി, കാലിക്കറ്റ്‌, കണ്ണൂർ, കാലടി എന്നീ അഞ്ച്‌ സർവകലാശാലകൾക്കാണ്‌ പുതിയ നിയമം ബാധകമാകുന്നത്‌. വിസി നിയമന അപേക്ഷ പരിശോധിക്കുന്നതിനും മൂന്നംഗ പട്ടിക നൽകുന്നതിനുള്ള സെർച്ച്‌ കമ്മിറ്റിയിൽ ഗവർണറുടെയും യുജിസിയുടെയും നോമിനികൾ തുടരും. സർവകലാശാല സെനറ്റ്‌ ശുപാർശ ചെയ്യുന്ന നോമിനിക്ക്‌ പകരം സിൻഡിക്കേറ്റിന്റെ നോമിനിയായിരിക്കും. കൂടാതെ സർക്കാർ നോമിനിയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്‌ ചെയർമാനും സെർച്ച്‌ കമ്മിറ്റിയിൽ ഉണ്ടാകും.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്‌ ചെയർമാനായിരിക്കും സെർച്ച്‌ കമ്മിറ്റി കൺവീനർ. നിലവിൽ സെർച്ച്‌ കമ്മിറ്റിയിൽ ആര്‌ കൺവീനറാകണമെന്ന്‌ നിർദ്ദേശിക്കുന്നത്‌ ഗവർണറായിരുന്നു.
വിസി സ്ഥാനത്തേക്ക്‌ സെർച്ച്‌ കമ്മിറ്റി അംഗങ്ങൾക്ക്‌ പൊതുപേര്‌ ശുപാർശ ചെയ്യാനാവില്ല. മൂന്ന്‌ പേരുടെ പട്ടിക നൽകണം. ഈ പട്ടികയിൽനിന്ന്‌ വിസിയെ ഒരു മാസത്തിനകം ഗവർണർ നിയമിക്കണം തുടങ്ങിയവയാണ്‌ ബില്ലിലെ പ്രധാന നിയമപരിഷ്‌കാരങ്ങൾ. വിസിയുടെ പ്രായപരിധി 60ൽനിന്ന്‌ 65 ആക്കി ഉയർത്തിയിട്ടുമുണ്ട്. 

Eng­lish Sum­ma­ry: 11 bills includ­ing uni­ver­si­ty law amend­ment approved

You may like this video also

Exit mobile version