Site iconSite icon Janayugom Online

പവന്‍ എക്സ്പ്രസിന്റെ 11 ബോഗികള്‍ പാളം തെറ്റി; രണ്ട് പേര്‍ക്ക് പരിക്കേറ്റു

നാസികിന് സമീപം ലോകമാന്യ തിലക് ടെര്‍മിനസ് — ജയ്‌നഗര്‍ പവന്‍ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പതിനൊന്ന് ബോഗികളാണ് പാളം തെറ്റിയത്. റയില്‍വേ ട്രാക്കില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും അയാള്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചതല്ലെന്നും റയില്‍വേയുടെ പബ്ലിക് റിലേഷന്‍ മേധാവി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദ് ചെയ്തു.

Eng­lish sum­ma­ry; 11 bogies of Pawan Express derailed; Two peo­ple were injured

You may also like this video;

Exit mobile version