Site iconSite icon Janayugom Online

ഓജോ ബോർഡ് ഗെയിമിനിടെ 11 കുട്ടികള്‍ കുഴഞ്ഞുവീണു; സംഭവിച്ചതെന്ത്?

കൊളംബിയയിൽ ഓജോ ബോർഡ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണു. അധ്യാപകരാണ് ബോധരഹിതരായ കുട്ടികളെ കണ്ടെത്തിയത്. ഹാറ്റോയിലെ അഗ്രികൾച്ചറൽ ടെക്നിക്കൽ ഇൻസ്റ്റിട്ട്യൂട്ടിലെ 11 കുട്ടികളാണ് ഓജോ ബോര്‍ഡ് കളിച്ചത്. 13നും 17നും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നതായും വായിൽനിന്ന് നുരയുംപതയും വന്നതായും റിപ്പോര്‍ട്ട് ചെയ്തു. മാന്വേല ബെൽട്രൻ ആശുപത്രിയില്‍ ഇവരെ എത്തിച്ചു. അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ​​യേറ്റുവെന്നാണ് വൈദ്യപരിശോധനയിൽ കണ്ടെത്തി. 

ഓജോ ബോർഡ് കളിച്ചിരുന്നതായും ആത്മാവിനെ വിളിച്ചു വരുത്തുന്നതിന്റെ ഭാഗമായി ബോർഡിൽ ചില വാക്കുകളും ചിഹ്നങ്ങളും എഴുതിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓജോ ബോർഡ് കളിച്ചതു കൊണ്ടാണ് കുട്ടികൾ ബോധരഹിതരായതെന്ന വാദം തള്ളി ഹാറ്റോ മേയർ ജോസ് പാബ്ലോ ടോലോസ റോണ്ടൻ രംഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാത്ത വാദങ്ങൾ പ്രചരിപ്പിക്കരുതെന്നും സംഭവം വിശദമായി അന്വേഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Summary:11 chil­dren col­lapse dur­ing oui­ja board game; what happened
You may also like this video

Exit mobile version