Site iconSite icon Janayugom Online

അസമിൽ ജാപ്പനീസ് എൻസഫലൈറ്റിസ് രോഗം ബാധിച്ച് 11 പേർ മരിച്ചു; 254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ജാപ്പനീസ് എൻസഫലൈറ്റിസ് എന്ന രോഗ ബാധിച്ച്‌ ഈ വർഷം അസമില്‍ 11 പേർ മരിച്ചു. ഇതുവരെ മാത്രം 254 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ജാപ്പനീസ് എൻസഫലൈറ്റിസ് കേസുകള്‍, ഇപ്പറഞ്ഞത് പോലെ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട വിധം രോഗം പരക്കുകയോ, മരണനിരക്ക് ഉണ്ടാവുകയോ ചെയ്യുന്നത്അ ഇത് അപൂര്‍വമാണ്.

ജാപ്പനീസ് എൻസഫലൈറ്റിസ് ഒരു തരം വൈറസ് ബാധയാണിത്. ഡെങ്കിപ്പനിപോലെ കൊതുകുകളിലൂടെ തന്നെയാണ് രോഗകാരിയായ വൈറസ് മനുഷ്യശരീരത്തിലെത്തുന്നത്. ചിലരില്‍ നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. എന്നാല്‍ ചിലർക്ക് തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കാം. പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് ജാപ്പനീസ് എൻസഫലൈറ്റിസിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍. അടുത്ത ഘട്ടത്തില്‍ രോഗിയില്‍ മാനസിക പ്രശ്നങ്ങള്‍ പ്രകടമാകാം. അതുപോലെ തളര്‍ച്ചയും നടക്കാനും മറ്റും പ്രയാസവും കാണം. ചിലരില്‍ രോഗത്തിന്‍റെ ഭാമായി ചുഴലിയും വരാം. പ്രത്യേകിച്ച് കുട്ടികളിലാണിത് കാണുക. എന്തായാലും രോഗബാധയേറ്റ നാലിലൊരാള്‍ക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട് എന്നതിനാല്‍ ഇതിനെ നിസാരമായി കാണാൻ സാധിക്കില്ല. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അസമില്‍ ആകെ 442 പേര്‍ ജാപ്പനീസ് എൻസഫലൈറ്റിസ് ബാധയില്‍ മരിച്ചിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു ഭീഷണി നിലനില്‍ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജാപ്പനീസ് എൻസഫലൈറ്റിസിന് പ്രത്യേകമായി ചികിത്സയില്ല. ഇതിന്‍റെ അനുബന്ധ പ്രശ്നങ്ങൾ ചികിത്സയിലൂടെ തടയാമെന്നുമാത്രം. എന്നാലിതിനെ പ്രതിരോധിക്കാൻ വാക്സിൻ ലഭ്യമാണ്.

Eng­lish sum­ma­ry; 11 die of Japan­ese encephali­tis in Assam

you may also like this video;

Exit mobile version