Site iconSite icon Janayugom Online

തഞ്ചാവൂരില്‍ വൈദ്യുതാഘാതമേറ്റ് 11 മരണം

തഞ്ചാവൂര്‍ കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. ക്ഷേത്രത്തിൽ ചിത്തിര ഉത്സവവുമായി ബന്ധപ്പെട്ട് രഥം എഴുന്നള്ളിപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്. രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. 10 പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പത്തിലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.

94-ാം അപ്പാർ ഗുരുപൂജയ്ക്കായി നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. നഗരവീഥിയിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെ രഥം ലൈൻ കമ്പിയിൽ കുരുങ്ങി ഷോക്കേൽക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഥത്തിന് ചുറ്റും നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത്.

Eng­lish summary;11 killed in Than­javur electrocution

You may also like this video;

Exit mobile version