Site iconSite icon Janayugom Online

മലപ്പുറത്ത് 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും കൊലപ്പെടുത്തിയ സംഭവം; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം തിരൂരിൽ അമ്മയും കാമുകനും കൊലപ്പെടുത്തിയ 11 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഓടയിൽ നിന്നും കണ്ടെത്തി. തിരൂർ പൊലീസിന്റെയും ആർ പി എഫിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാവിനെയുംകാമുകനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മൂന്നുമാസം മുൻപ് മലപ്പുറം തിരൂരിൽ നിന്നും കാണാതായ കുഞ്ഞിന്റെ മൃതദേഹമാണ് വെള്ളിയാഴ്ച സന്ധ്യയോടെ തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ ഗേറ്റിന് സമീപമുള്ള ഓടയിൽ നിന്നും കണ്ടെത്തിയത്. തമിഴ്നാട് കടലൂർ സ്വദേശികളുടെ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ബാഗിനുള്ളിൽ കണ്ടെത്തിയത്. മൂന്നു മാസം മുൻപാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടർന്ന് ട്രെയിൻ മാർഗ്ഗം തൃശ്ശൂരിൽ എത്തിയശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ തുണിയിൽ പൊതിഞ്ഞശേഷം ബാഗിലാക്കിയാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ തള്ളിയത്. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചതായി സമ്മതിച്ചത്. കുഞ്ഞിന്റെ അമ്മയോടൊപ്പം കാമുകൻ ജയസൂര്യനെയും, ഇയാളുടെ ബന്ധുക്കളെയും തിരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.

മൂന്നുമാസം മുൻപാണ് ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച ശ്രീപ്രിയ തിരൂരിലെത്തിയത്.

Eng­lish Sum­ma­ry: 11 month old baby dead­body found in thrissur
You may also like this video

Exit mobile version