Site iconSite icon Janayugom Online

ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് തായ്ലന്‍ഡില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ വെന്തുമരിച്ചു

vanvan

തായ്ലന്‍ഡില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന വാനിന് തീപിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ വെന്തുമരിച്ചു. വടക്കുകിഴക്കൻ അംനാത് ചാരോൻ പ്രവിശ്യയിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന 12 പേരുമായി സഞ്ചരിച്ച വാനിനാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രി സെൻട്രൽ നഖോൺ റാച്ചസിമ പ്രവിശ്യയിലെ ഹൈവേയിൽ നിന്ന് തെന്നിമാറിയതിനുപിന്നാലെ വാന്‍ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 

തെന്നിമാറിയ വാന്‍ തലകീഴായി മറിഞ്ഞതായും പിന്നീട് വാനിന് അകത്തുനിന്ന് രണ്ടുതവണ സ്ഫോടനങ്ങള്‍ ഉണ്ടായാതായും അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പെണ്‍കുട്ടി പറ‍ഞ്ഞു. ഗ്യാസ് ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: 11 were burned to death in Thai­land when a van caught fire while they were running

You may also like this video

Exit mobile version