Site iconSite icon Janayugom Online

കളിക്കുന്നതിനിടെ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി; അങ്കമാലിയില്‍ അഞ്ചാംക്ലാസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ മുറിയിലെ ജനാലയുടെ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി പതിനൊന്നുകാരൻ മരിച്ചു. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ദ്ധനാണ് മരിച്ചത്. പാലിശ്ശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധൻ.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുറിയില്‍ കളിക്കുകയായിരുന്ന കുട്ടിയുടെ ശബ്ദമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ ചെന്നുനോക്കുമ്പോള്‍ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കാണുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍തന്നെ കറുകുറ്റിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Eng­lish Sum­ma­ry: 11 year old dies win­dow cur­tain Stuck around neck
You may also like this video

Exit mobile version