Site iconSite icon Janayugom Online

ഗണപതിക്ക് ഭക്തര്‍ നല്‍കിയത് 11,001 കിലോ തൂക്കമുള്ള ലഡു; വൈറലായി ചിത്രം

ഗണേശ ചതുർത്ഥി ആഘോഷങ്ങൾ പലപ്പോഴും മധുര പലഹാരങ്ങൾ കൊണ്ടും സമൃദ്ധമാണ്. ഗണപതിയ്ക്ക് പ്രധാനമായും ഭക്തർ സമർപ്പിക്കുന്നത് ലഡുവാണ്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ഗണേശ ചതുർത്ഥി ആഘോഷങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 1,101 കിലോഗ്രാം തൂക്കമുള്ള ലഡുവാണ് നാഗ്പൂരിലെ പ്രസിദ്ധമായ ഗണേഷ് തേകാടി ക്ഷേത്രത്തിൽ ഭക്തർ നല്‍കിയത്. വലുപ്പം കൊണ്ട് മാത്രമല്ല ലഡുവില്‍ കിലോ കണക്കിന് ഡ്രൈ ഫ്രൂട്ട്സുകളും 24 ക്യാരറ്റ് സ്വർണത്തിൽ തീർത്ത വിവിധ അലങ്കാര പണികളും ഉൾപ്പെടുത്തിയിരുന്നു.

നാഗ്പൂരിൽ നിന്നുള്ള ദോയാഷ് പത്രാബെ എന്ന ഡിജിറ്റൽ ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ലഡുവിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ച. അഞ്ചടി വലിപ്പമാണ് ഈ ലഡുവിന്. 22 പേരെടങ്ങുന്ന ഒരു വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിലാണ് ലഡു നിർമ്മിച്ചത്. ഇത് നിർമ്മിക്കുന്നതിനായി ഉപയോഗിച്ച ചേരുവകളിൽ 24 കാരറ്റ് സ്വർണ്ണ പണികളും, 320 കിലോഗ്രാം ചണബെസൻ, 320 കിലോഗ്രാം നെയ്യ്, 400 കിലോഗ്രാം പഞ്ചസാര, 61 കിലോഗ്രാം ഡ്രൈ ഫ്രൂട്ട്‌സ്, ഗുലാബ് ജൽ എന്നിവയും ഉണ്ട്.

Eng­lish Summary:11,001 kg of lad­dus were giv­en to Gane­sha by devo­tees; The pic­ture went viral
You may also like this video

Exit mobile version