നേപ്പാളിൽ അതിശക്തമായ മഴയില്‍ നൂറിലധികംപേര്‍ മരിച്ചു. കനത്ത മഴയ്ക്കുപിന്നാലെയുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലും 112 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 24 മണിക്കൂറിനിടെയാണ് ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. 54 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും മരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് വിവരം. മൂവായിരത്തേളം സുരക്ഷാസേനാംഗങ്ങളെ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.