Site icon Janayugom Online

അൽ-അഖ്സ പള്ളിയിൽ ഇസ്രയേൽ പൊലീസും പലസ്തീനികളും തമ്മിലുണ്ടായ ഏറ്റുമുട്ടലി‍ൽ 117 പേർക്ക് പരിക്ക്

ജറുസലേമിലെ അൽ-അഖ്സ പള്ളിയിൽ ഇസ്രയേലി പൊലീസും പലസ്തീനികളും തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്. 117 പലസ്തീനികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ, സംഘർഷത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമില്ല.

പ്രാര്‍ത്ഥനയ്ക്കെത്തിയ നൂറുകണക്കിനാളുകൾക്ക് നേരെയാണ് ബലം പ്രയോഗിച്ച് പൊലീസ് പള്ളിക്കുള്ളിലേക്ക് കടന്നുകയറിയതെന്നാണ് പള്ളി അധികൃതർ പറയുന്നത്. പൊലീസിന് നേരെ പലസ്തീനികൾ കല്ലെറിയുന്നതിന്റേയും തിരിച്ച് പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

Eng­lish summary;117 injured in clash­es between Israeli police and Pales­tini­ans at Al-Aqsa Mosque

You may also like this video;

Exit mobile version