Site iconSite icon Janayugom Online

കഫ്‌സിറപ്പ് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ച 12 കുട്ടികള്‍ മരിച്ച സംഭവം: കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി

Cough SyrupCough Syrup

ജമ്മുകശ്മീരില്‍ കഫ്‌സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി. ജമ്മുകശ്മീരിലെ ഉദ്ധംപൂരിലാണ് 2019–20ല്‍ 12 ഓളം കുട്ടികള്‍ കൃത്രിമ കഫ്‌സിറപ്പ് കഴി‍ച്ചതിനെത്തുടര്‍ന്ന് മരിച്ചത്. ജമ്മു കശ്മീർ ഭരണകൂടം 36 ലക്ഷം രൂപ ദുരിതാശ്വാസമായി നൽകിയതായി അധികൃതർ അറിയിച്ചു.

2020 ഏപ്രിൽ 30ലെ പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) സംഭവത്തില്‍ കേസെടുത്തിരുന്നു.

സംഭവത്തില്‍ ജമ്മു കശ്മീര്‍ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്ത് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ കമ്മിഷന്റെ നോട്ടീസിന് നല്‍കിയ മറുപടിയില്‍ പറയുന്നു. മരുന്നുകളുടെ ഗുണനിലവാരത്തിന്റെ ഉത്തരവാദിത്തം പ്രാഥമികമായും നിര്‍മ്മാണ സ്ഥാപനത്തിന്റേതാണെന്ന് അധികൃതര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

അതേസമയം മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് വകുപ്പിന്റെകൂടി ഉത്തരവാദിത്തമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. അതില്‍ വീഴ്ചവരുത്തിയ വകുപ്പ് മൂന്ന് ലക്ഷം വീതം കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കമ്മിഷന്റെ പാനല്‍ വ്യക്തമാക്കി.

സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വൈകിയാലും ആരോഗ്യവകുപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പാനല്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: 12 chil­dren die after con­sum­ing cough syrup: Com­pen­sa­tion hand­ed over to families

You may like this video also

Exit mobile version