മധ്യ ഉക്രെയ്‍നിലെ വിന്നിറ്റ്സിയ നഗരത്തില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ റഷ്യന്‍ മിസെെല്‍ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ആദ്യമായാണ് വിന്നിറ്റ്സിയ ലക്ഷ്യമാക്കി റഷ്യ ആക്രമണം നടത്തുന്നത്. സെെനിക വിന്യാസം കുറഞ്ഞ നഗരങ്ങളിലെ റഷ്യയുടെ ആക്രമണം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു. സാധാരണക്കാരെ ഭയപ്പെടുത്താന്‍ ബോധപൂര്‍വമാണ് റഷ്യ ആക്രമണം നടത്തിയതെന്നും സെലന്‍സ്കി ആരോപിച്ചു. ആക്രമണത്തില്‍ നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളും തകര്‍ന്നു. കഴിഞ്ഞ ദിവസവും ജനവാസ കേന്ദ്രങ്ങള്‍ റഷ്യ ആക്രമണം നടത്തിയിരുന്നു. കിഴക്കന്‍ പട്ടണമായ ബഖ്മുട്ടിലുണ്ടായ മിസെെലാക്രമണത്തില്‍ അഞ്ച് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
അതേസമയം, തെക്കന്‍ ഉക്രെയ്‍നില്‍ റഷ്യയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ഉക്രെയ്‍ന്‍ സെെന്യം ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. റഷ്യയുടെ രണ്ട് സെെനിക ചെക്ക്പോസ്റ്റുകളിലും ലാന്‍ഡിങ് പാഡിലും ആക്രമണം നടത്തിയതായി ഉക്രെയ്‍ന്‍ സെെന്യം അറിയിച്ചു. കേര്‍സണ്‍ മേഖലയിലെ നോവ കഖോവ്‍കയിലുണ്ടായ ഏറ്റുമുട്ടലില്‍ 13 റഷ്യന്‍ സെെനികരെ വധിച്ചതായി ഒഡേസ റീജിയണല്‍ അഡ്മിനിസ്ട്രേഷന്‍ വക്താവ് അറിയിച്ചു. ഇത് സംബന്ധിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രാലയം സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
English Summary: 12 dead including a child in Russian missile attack
You may also like this video