Site iconSite icon Janayugom Online

രഹസ്യ അറയില്‍ സൂക്ഷിച്ചത് 12 കിലോ കഞ്ചാവ്; യുവാവ് പിടിയില്‍

തിരുവനന്തപുരത്ത് ചാക്കയിൽ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്ന 12 കിലോ കഞ്ചാവും എംഡിഎംഎയുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാക്ക സ്വദേശി അനീഫ് ഖാനെ കസ്റ്റഡിയിലെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിലെ രഹസ്യ അറകളിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. കഞ്ചാവ് തൂക്കാനുള്ള ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വീടിനുള്ളിൽ രണ്ട് രഹസ്യ അറകൾ സജ്ജീകരിച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായി.

Exit mobile version