Site icon Janayugom Online

പാകി​സ്ഥാ​നില്‍ ബാങ്ക് കെട്ടിടത്തില്‍ സ്ഫോടനം: 12 പേര്‍ മരിച്ചു

bank

സിന്ധ്: പാകി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വ​ശ്യ​യിലെ ബാങ്കിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്ഫോടനമുണ്ടായത്. വാതകച്ചോര്‍ച്ചയാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു. പതിനൊന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​റാ​ച്ചി​ക്ക് സ​മീ​പം ഷെ​ർ​ഷ മേ​ഖ​ല​യില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലാണ് സ്ഫോ​ട​നമുണ്ടായത്. സ്ഫോടനത്തില്‍ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ബാങ്കിന് സമീപം പാര്‍ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സംഭവിച്ചിട്ടുണ്ട്.

പാകിസ്ഥാനില്‍ പല കെട്ടിടങ്ങളും അനധികൃതമായി നിര്‍മ്മിച്ചവയാണെന്ന് നേരത്തെ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടനിര്‍മ്മാണ നിയമങ്ങളെല്ലാം പാകിസ്ഥാനില്‍ നിരന്തരം ലംഘിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് പാകിസ്ഥാന്‍ സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ന്നതിന് പിന്നാലെയാണ് ഇത്തരം സ്ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Eng­lish Sum­ma­ry: Blast in Bank build­ing in Pak­istan killed 12

You may like this video also

Exit mobile version