Site iconSite icon Janayugom Online

ചത്തീസ്ഗഢില്‍ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ ബിജാപ്പൂർ ജില്ലയിൽ സംയുക്തസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മൂന്ന് ജില്ലാ റിസർവ് ഗാർഡ് കോൺസ്റ്റബിൾമാർ വീരമൃത്യുവരിക്കുകയും ചെയ്തു. വെടിവെപ്പിൽ പരിക്കേറ്റ മറ്റൊരു ജവാൻ ചികിത്സയിലാണ്. ഏറ്റുമുട്ടൽ ഇപ്പോഴൂം തുടരുന്നതായാണ് റിപ്പോര്‍ട്ട്.

ദന്തേവാഢക്ക് സമീപമുള്ള ഗാഗല്ലുർ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംയുക്തസേന പരിശോധന നടത്തുന്നതിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് അഞ്ച് മാവോയിസ്റ്റുകളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംസ്ഥാന ​പൊലീസിലെ ഡിആർജി, സ്​പെഷ്യൽ ടാസ്ക് ഫോഴ്സ് എന്നിവക്ക് പുറമേ സിആർപിഎഫിന്റെ കോബ്ര സംഘവും ഏറ്റുമുട്ടലിൽ പ​ങ്കെടുത്തിരുന്നു. ഛത്തീസ്ഗഢിൽ ​ഈ വര്‍ഷം മാത്രം 269 മാവേയിസ്റ്റുകളാണ് പൊലീസ് ഓപ്പറേഷനുകളിൽ കൊല്ലപ്പെട്ടത്. 

Exit mobile version