ഛത്തീസ്ഗഢിലെ ബീജാപ്പൂരില്‍ സുരക്ഷാസേന 12 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു. ഗംഗലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിഡിയ ഗ്രാമത്തിനടുത്തുള്ള വനത്തില്‍ നക്സല്‍ വേട്ട നടത്തുന്നതിനിടെയാണ് വെടിവയ്പ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. തെരച്ചില്‍ അവസാനിച്ചെന്നും 12 നക്സലെെറ്റുകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദൗത്യത്തില്‍ പങ്കെടുത്തവരെയും ഉന്നത ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഏപ്രില്‍ 16ന് കാന്‍കര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 30ന് നാരായണ്‍പൂര്‍ അതിര്‍ത്തിയില്‍ പൊലീസുമായുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ 10 പേരും കൊല്ലപ്പെട്ടു. ബസ്തര്‍ മേഖലയില്‍ ഇക്കൊല്ലം നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി 103 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.
English Summary:The incident of torture of wrestlers: Court has evidence against Brij Bhushan
You may also like this video