തുർക്കി- ഗ്രീസ് അതിർത്തിയില്‍ മരവിച്ചു മരിച്ച 12 അഭയാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. യൂറോപ്പിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിർത്തി സുരക്ഷാസേന തിരിച്ചയച്ച 22 കുടിയേറ്റക്കാരിൽ 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്‌സാല അതിർത്തിക്കു സമീപം കണ്ടെത്തിയതെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു ട്വീറ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കണ്ടെടുത്ത എട്ട് മൃതദേഹങ്ങളുടേതെന്ന് സൂചിപ്പിക്കുന്ന ഫോട്ടോകളും പങ്കുവച്ചിരുന്നു. കടുത്ത ശൈത്യത്തെ അതിജീവിക്കാവുന്ന വസ്ത്രങ്ങളൊന്നും ഇവർക്കുണ്ടായിരുന്നില്ല.
40 ലക്ഷത്തോളം അഭയാർത്ഥികൾ തുർക്കിയിൽ കഴിയുന്നുണ്ട്. ആഫ്രിക്കയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള അഭയാർത്ഥികൾ യൂറോപ്പിലേക്കു കടക്കുന്ന പ്രധാനവഴികളിലൊന്നാണ് തുർക്കി- ഗ്രീസ് അതിർത്തി. 2015–2016 മുതൽ പത്ത് ലക്ഷത്തിലധികം ആളുകൾ മറ്റ് യൂറോപ്യൻ യൂണിയൻ സംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ തുടങ്ങിയതോടെ തുർക്കിയിലേക്കുള്ള അഭയാർത്ഥികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
english summary; 12 refugees found dead on Greek border
you may also like this video;