Site icon Janayugom Online

റാന്നിയില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു, പ്രതിരോധ കുത്തിവയ്പ്പും ഫലം കണ്ടില്ല

റാന്നിയില്‍ തെരുവ്  നായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. റാന്നി സ്വദേശിനിയായ അഭിരാമി (12) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. കഴിഞ്ഞമാസം പാല്‍ വാങ്ങാന്‍ വെളിയിലിറങ്ങിയപ്പോഴാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. കണ്ണിന്റെ അടുത്തും കൈകാലുകളിലും കടിയേറ്റിരുന്നു. കുട്ടി പ്രതിരോധ കുത്തിവയ്പ്പെടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  പത്താം തീയതി നാലാമത്തെ ഡോസ് എടുക്കാനിരിക്കെയാണ് ആരോഗ്യം വഷളായത്.

Eng­lish Sum­ma­ry: 12-year-old girl dies of stray dog ​​bite in Ran­ni, vac­ci­na­tion fails

You may like this video also

Exit mobile version