Site iconSite icon Janayugom Online

യുപിയില്‍ 12 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിതൂക്കി

യുപിയിലെ തൂട്ടുവാരിയില്‍ 12കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടികൂക്കി. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും പണി കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോഴാണ് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് ശക്തമായ ജനവികാരം ഉയര്‍ന്നതോടെ നാലുപേർക്കെതിരെ പൊലീസ്‌ കേസെടുത്തു.

പെൺകുട്ടിയുടെ സഹോദരന്റെ ഭാര്യയോട് ലൈം​ഗികാതിക്രമം നടത്തിയ കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നില്‍. 2024 മാർച്ചിൽ നടന്ന സംഭവത്തിലെ മുഖ്യസാക്ഷിയാണ്‌ കൊല്ലപ്പെട്ട പെൺകുട്ടി. വിചാരണയിൽ സാക്ഷി പറയാനിരിക്കെയാണ്‌ കൊലപാതകം

Exit mobile version