Site icon Janayugom Online

ആലുവയിൽ 12 വയസുകാരിയെ കാണാതായി; അന്വേഷണം തുടരുന്നു

ആലുവയിൽ 12 വയസുകാരിയെ കാണാതായതായി പരാതി. എടയപ്പുറത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയുടെ മകളെയാണ് കാണാതായത്. ഞായർ വൈകിട്ട് അഞ്ചിന്‌ സമീപത്തെ കടയിൽനിന്ന്‌ സാധനങ്ങൾ വാങ്ങാൻ പോയ കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന്‌ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.

ഉത്തരേന്ത്യക്കാരായ മൂന്ന് യുവാക്കളെ പെൺകുട്ടി താമസിക്കുന്ന വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായി പരിസരവാസികൾ മൊഴി നൽകിയിരുന്നു. കുട്ടിയെ തട്ടികൊണ്ടുപോയതാവാം ഇവരെന്ന് വീട്ടുകാർ കരുതുന്നത്. ആലുവ ഈസ്‌റ്റ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Eng­lish Summary:12-year-old girl miss­ing in Alu­va; The inves­ti­ga­tion continues
You may also like this video

Exit mobile version